Blogs

പ്രമേഹത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹ രോഗി കൃത്യസമയത്ത് ഭക്ഷണം കഴിക്കണം.
3 നേരം കഴിക്കാനുള്ള ആഹാരം 5 – 7 നേരമായി കഴിച്ചാൽ മതി.
രാവിലെ വെറും വയറ്റിൽ ചായയ്ക്കും കാപ്പിയ്ക്കും പകരം 3- 5 നെല്ലിക്കാനീരിൽ 2 നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കണം.
കാഴ്ചശക്തി കൂട്ടുന്ന ആയുർവേദ തുള്ളിമരുന്ന് കണ്ണിൽ ഇറ്റിക്കണം.
കാൽപ്പാദങ്ങൾ സംരക്ഷിക്കണം.
ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഡോക്ടറോട് പ്രമേഹമുണ്ടെന്ന കാര്യം പ്രത്യേകം സൂചിപ്പിക്കണം.
അത്തരം മരുന്നുകൾ ഉപയോഗിക്കാൻ ആവശ്യമായ സാഹചര്യം വരാതെ പരമാവധി ശ്രദ്ധിക്കണം.
മൂത്ര വർദ്ധനവിനെ ഉണ്ടാക്കുന്ന ആഹാരവും ഔഷധവും പ്രമേഹത്തെ വർദ്ധിപ്പിക്കും.
ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചവയും കരിക്കിൻ വെള്ളവും ഒഴിവാക്കണം.
രാത്രിയിൽ കടുക്ക, നെല്ലിക്ക, താന്നിക്ക ഇവയുടെ ഉപയോഗം ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം ശീലിക്കണം.
കിഴങ്ങുവർഗങ്ങൾ, അരി, മൈദ, എണ്ണ, മുട്ട, തൈര്, ഉഴുന്ന് ഇവ പരമാവധി കുറയ്ക്കുക.
പഞ്ചസാര, ശർക്കര, കരിപ്പട്ടി, തേൻ, കൃത്രിമ മധുരദ്രവ്യങ്ങൾ എന്നിവ ഒഴിവാക്കുക.
പച്ചക്കറികൾ (പച്ചയായായും പാകപ്പെടുത്തിയും) ധാരാളം ഉപയോഗിക്കുക.
ഷുഗറിന്റെ അളവ് കുറയാനെന്ന രീതിയിൽ പാവയ്ക്ക ജ്യൂസും ഇലകളും നിത്യവും ഉപയോഗിക്കരുത്. ഭക്ഷണമായി ഉപയോഗിക്കുന്നതിന് തെറ്റില്ല. എന്നാൽ അധികമാകുന്നത് നല്ലതല്ല.
ബിസ്കറ്റ്, ബ്രഡ്, കേക്ക്, പ്രിസർവേറ്റീവുകളും, കൃത്രിമ നിറങ്ങളും അടങ്ങിയവ, കോള, മദ്യം എന്നിവയൊന്നും കഴിക്കരുത്.
പുക വലിക്കുന്നവർ പ്രമേഹം സ്ഥിരീകരിച്ച അന്ന് തന്നെ അത് നിർത്തണം.
ഒരു മാസത്തിലൊരിക്കലെങ്കിലും ആഹാരത്തിന് മുമ്പും ശേഷവുമുള്ള പഞ്ചസാരയുടെ അളവ് പരിശോധിക്കണം. അതിനനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്തണം. എന്നാൽ മരുന്നിൽ മാറ്റം വരുത്തുകയോ അളവ് ക്രമീകരിക്കുകയോ ചെയ്യേണ്ടത് ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരിക്കണം.
ആയുർവേദമരുന്നുകൾകൂടി ഉൾപ്പെടുത്തി പ്രമേഹത്തെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാം
പ്രമേഹം കണ്ണിനെ ബാധിക്കുമ്പോള്‍

വളരെ സാവധാനത്തിലാണ് പ്രമേഹം കാഴ്ച കവരുന്നത്. കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ലാത്തതിനാലും, പ്രാരംഭലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാലും കണ്ണിലെ ചെറുധമനികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പൊതുവെ പ്രമേഹരോഗികള്‍ തിരിച്ചറിയാറില്ല. കണ്ണില്‍ കാഴ്ചയെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണ് റെറ്റിന . നേത്രഗോളത്തിന്റെ പിന്‍ഭാഗത്തായി കാണുന്ന സുതാര്യസ്തരമാണിത്. വളരെ നേരിയ രക്തലോമികകളിലൂടെയും, നേര്‍ത്ത ധമനികളിലൂടെയുമാണ് റെറ്റിനയ്ക്ക് ആവശ്യമായ രക്തമെത്തുന്നത്. അനിയന്ത്രിതമായ പ്രമേഹം ഈ ചെറുരക്തധമനികള്‍ അടയാനും, ദുര്‍ബലമാകാനും ഇടയാക്കും. ഈ രോഗംമൂലം പ്രമേഹരോഗിയുടെ കാഴ്ച ഭാഗികമായോ, പൂര്‍ണമായോ നഷ്ടപ്പെടാറുണ്ട്.
പ്രമേഹം കണ്ണിനെ ബാധിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്ന പ്രാരംഭലക്ഷണങ്ങള്‍ ഒന്നുംതന്നെ ആദ്യം ഉണ്ടാകാറില്ല.
$ കണ്ണിനു മുമ്പില്‍ ഒരുഭാഗം ഇരുട്ടായി തോന്നുക.
$ മൂടലുകളോ കാഴ്ചവൈകല്യങ്ങളോ തോന്നുക.
$ നല്ല വെളിച്ചത്തില്‍നിന്ന് മങ്ങിയ വെളിച്ചത്തിലേക്കു നീങ്ങുമ്പോള്‍ കടുത്ത അസ്വസ്ഥത ഉണ്ടാകുക.
$ രാത്രിക്കാഴ്ച തീരെ കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ രോഗം
ഗുരുതരാവസ്ഥയിലെത്തിയാല്‍ മാത്രമേ അറിയാറുള്ളു. അതിനാല്‍ പ്രമേഹംമൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. പ്രമേഹം കണ്ണിനെ ബാധിക്കുന്ന ആദ്യഘട്ടങ്ങളില്‍ കണ്ണിലെ രക്തലോമികകളില്‍ നേരിയ കുമിളകള്‍പോലെ നീര്‍വീക്കം ഉണ്ടാകുന്നു. ഇത് യഥാസമയം കണ്ടെത്തി ചികിത്സിക്കുന്നവരില്‍ കാഴ്ചയെ കാര്യമായി ബാധിക്കാറില്ല. എന്നാല്‍ ചികിത്സ തേടാത്തവരില്‍ രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാവുക, രക്തക്കുഴലുകളില്‍നിന്ന് കൊഴുപ്പുഘടകങ്ങള്‍ പുറത്തുവരിക, കണ്ണില്‍ പുതിയ രക്തക്കുഴലുകള്‍ പൊട്ടിമുളയ്ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. തുടര്‍ന്ന് വേണ്ടത്ര രക്തം ലഭിക്കാത്തതിനാല്‍ റെറ്റിനയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും കാഴ്ച തകരാറിലാകുകയും ചെയ്യും.
കണ്ണിനും വേണം വ്യായാമങ്ങള്‍: കണ്ണിന്റെ ക്ഷീണവും തളര്‍ച്ചയും മാറ്റാന്‍ വ്യായാമങ്ങള്‍ക്ക് കഴിയും.
$ 3-5 സെക്കന്‍ഡ്വരെ കണ്ണ് മുറുക്കി അടയ്ക്കുക. അത്രനേരംതന്നെ തുറന്നുപിടിക്കുക. അഞ്ചുതവണ ഇത് ആവര്‍ത്തിക്കുക.
$ കണ്ണടച്ച് കൃഷ്ണമണി ഘടികാരദിശയിലും എതിര്‍ ഘടികാര ദിശിയിലും ചലിപ്പിക്കുക. അഞ്ചുതവണ ആവര്‍ത്തിക്കാം.

പ്രമേഹത്തിൽ ആഹാരം

ആവശ്യത്തിന് കാര്ബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീന്, ചെറിയ അളവില് എണ്ണ, നാര് എന്നിവയടങ്ങിയ സമീകൃതാഹാരമായിരിക്കണം.
ഗ്ലൂക്കോസ്, പഞ്ചസാര, ശര്ക്കര, കരിപ്പെട്ടി, മധുര പാനീയങ്ങള്, കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഹെല്ത്ത് ഡ്രിംഗ്സ്, കോള എന്നിവ ഒഴിവാക്കുക.
എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തുക, വറുത്തതും പൊരിച്ചതും എണ്ണയിലിട്ടു പാചകം ചെയ്യുന്നതും ബേക്കറി സാധനങ്ങളും ഒഴിവാക്കുക. പാചകത്തിനു ഒരു ദിവസം ഒരാള്ക്ക് 15 മില്ലി ലിറ്റര് എണ്ണയില് കൂടുതല് ശരാശരി ഉപയോഗം പാടില്ല.
ഇലക്കറികളും മറ്റ് വെജിറ്റബിള്സും ഇഷ്ടാനുസരണം ആഹാരത്തില് ഉള്പ്പെടുത്തണം.
നമ്മള് മൂന്നുപ്രാവശ്യം കഴിക്കുന്ന പ്രധാന ആഹാരത്തിന്റെ അളവ് കുറച്ച് ഇടഭക്ഷണം (സാലഡ്, ഫ്രൂട്ട് മുതലായ സ്നായ്ക്കുകള്) ഉള്പ്പെടുത്തി, ആഹാരം 5 – 6 പ്രാവശ്യമായി ക്രമീകരിക്കേണ്ടതാണ്
നാരുകളടങ്ങിയ ഭക്ഷണപദാര്ഥങ്ങളായ തവിട് നീക്കാത്ത ധാന്യങ്ങള്, തവിട് കളയാത്ത ഓട്സ്, നുറുക്ക് ഗോതമ്പ്, ഇലക്കറികള്, പച്ചക്കറികള്, എന്നിവ കൂടുതല് ഉള്പ്പെടുത്തുകയും സ്റ്റാര്ച്ച് കൂടുതലടങ്ങിയ കപ്പ, ചേന, ഉരുളകിഴങ്ങ് മുതലായ കിഴങ്ങു വര്ഗങ്ങള് കുറയ്ക്കുകയും വേണം.